പ്രളയക്കെടുതി; ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം-അബ്ദുന്നാസിര്‍ മഅ്ദനിബംഗളൂരു: ഓഗസ്റ്റ് 20.2018. കേരളം പ്രളയ ദുരന്തത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി. തന്റെ ഫേസ്ബുക്ക് പേജില്‍ വിഡിയോ സന്ദേശത്തിലൂടെയാണ് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെക്കാന്‍ പറഞ്ഞത്. ഓരോ മഹല്ല് ഭാരവാഹികളും കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും പരമാവധി സഹകരിച്ചുവെങ്കില്‍ ഒരു വലിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു.

Flood; help victims in Kerala-Abdul Nazer Mahdani, news, Bangalore, Abdul Nazer Mahdani.