ചെങ്ങന്നൂരില്‍ ഒരുവീട്ടിലെ മൂന്നുപേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു


ചെങ്ങന്നൂര്‍: ഓഗസ്റ്റ് 17.2018. ചെങ്ങന്നൂരില്‍ ഒരുവീട്ടിലെ മൂന്നുപേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ മംഗലം കണ്ണാടലില്‍ വീട്ടില്‍ ശോശാമ്മ ജോണ്‍ (90), മകന്‍ ബേബി (75), ബേബിയുടെ മകന്‍ റെനി (30) എന്നിവരാണ് മരിച്ചത്. റെനിയുടെ മാതാവ് രക്ഷപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലത്ത് ഒരുനില വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വീടിനുമുകളിലേക്ക് കയറാന്‍ പുറത്തുനിന്നാണ് സ്‌റ്റെയര്‍കേസ് ഉണ്ടായിരുന്നത്. റെനി മുമ്പ് ഉണ്ടായ അപകടത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്നതിനാലാണ് ഇവര്‍ മുകളിലേക്ക് കയറാതിരുന്നത്. പ്രളയത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ രണ്ടുതവണ കടന്നുപോയെങ്കിലും ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് ഇവിടേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ വെള്ളിയാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. അപ്പോഴേക്കും മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു.

ബേബിയുടെ ഭാര്യ മാത്രമെ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ഇവരെ ചെങ്ങന്നൂരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്കും മൂന്നുമൃതദേഹങ്ങളും ഹരിപ്പാട് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി.

Kerala, news, Chengannur, Death, flood; 3 dies in chengannur.