പ്രളയം അതിഭീകരം; പാലക്കാട്ടു ഉരുൾ പൊട്ടി ഒരു കുടുംബത്തിലെ എട്ടുപേരടക്കം 18 മരണം; ഇന്ന് രാവിലെ മാത്രം മരണം 22; പത്തോളം പേരെ കാണാതായി :നാട് അത്യന്തം ഭീതിയിൽപാലക്കാട്/ തിരുവനന്തപുരം : ഓഗസ്റ്റ് 16.2018. നെന്മാറയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളില്‍പ്പെട്ട ആളുകൾ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തുണ്ട്. പോലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിലും ഉരുൾപൊട്ടലുണ്ടായി. നാലു പേർ മണ്ണിനടിയിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി.

സംസ്​ഥാനത്ത്​ ശക്​തമായി തുടരുന്ന മഴയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. 14 ജില്ലകളിലും അതിവ ജാഗ്രതാ നിർ​ദേശം നൽകിയിരിക്കുകയാണ്​.
കോട്ടയം ഇൗരാറ്റുപേട്ട തീക്കോയി, പാലക്കട്​ നെൻമാറ​, തൃശൂർ പൂമല, കേഴിക്കോട്​ കൂടരഞ്ഞി കൂമ്പാറ, കക്കാടംപൊയിൽ, തോട്ടുമുക്കം, മലപ്പുറം എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിൽ നാലിടത്തും തിരുവനന്തപുരംകരടിയോട്ടിൽ രണ്ടിടത്തുമാണ്​ ഉരുൾപൊട്ടിയത്​.

പാലക്കാട്​ നെൻമാറയിൽ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്​ 8 പേർ മരിച്ചു. കൂടുതൽ പേർ മണ്ണിനടിയിൽ​ പെട്ടിട്ടുണ്ട്​. അവർക്കായി തെരച്ചിൽ തുടരുകയാണ്​. ഇന്നും സംസ്ഥാനത്തു കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ജനങ്ങൾ ദുരിതക്കയത്തിലാണ്.

പത്തനംതിട്ടയിൽ കുടുങ്ങിക്കിടക്കുന്ന നൂറോളം കുടുംബങ്ങളെ നേവിയുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു.
സംസ്ഥാന സർക്കാർ കൂടുതൽ കേന്ദ്ര സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

ഇരിട്ടി നഗരസഭയില്‍ എടക്കാനം റോഡില്‍ വള്ളിയാട് അകം തുരുത്തിക്ക് എതിര്‍ വശത്തെ മുന്നില്‍ ഉരുള്‍പൊട്ടി. മണ്ണിടിഞ്ഞു. മണ്ണിടിച്ചലില്‍ മടത്തിനകത്ത് ബേബിയുടെ ഇരുനില കോണ്‍ക്രിറ്റ് വീട് പൂര്‍ണ്ണമായി തകര്‍ന്നു. വീടിന്റെ ഒന്നാം നില ഭൂമിയിലേക്ക അമര്‍ന്ന് പോയപ്പോള്‍ രണ്ടാം നില നിലംപൊത്തി. പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി വീണ്ടുകീറി നില്‍ക്കുന്നതിനാല്‍ 8 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Kerala, news, royal-fur-ad, Flood; 18 dies in Palakkad, Flood, Death, Landslide.