അഞ്ചാംപനി പടര്‍ന്നു പിടിക്കുന്നു


ലണ്ടന്‍: ഓഗസ്റ്റ് 21.2018. വീണ്ടും അഞ്ചാംപനി പടര്‍ന്നു പിടിക്കുന്നു. യൂറോപ്പില്‍ അഞ്ചാം പനി രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര്‍ അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു. കഴിഞ്ഞവര്‍ഷം 23,927 പേര്‍ക്കാണ് അഞ്ചാം പനി ബാധിച്ചത്. സെര്‍ബിയയിലും യുക്രെയ്നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്.

ഇംഗ്ലണ്ടില്‍ മാത്രമായി 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. രോഗത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണംകുറഞ്ഞതാണ് സ്ഥിതി മോഷമാകാന്‍ കാരണം. അതിനാല്‍ പല രാജ്യങ്ങളും പ്രതിരോധകുത്തിവെപ്പ് നിര്‍ബന്ധമാക്കി നിയമഭേദഗതി വരുത്തുന്നകാര്യം ആലോചനയിലാണ്.

World, news, health, London, Fifth fever, Death, Report, fifth fever increases.