മകന്‍ അച്ഛനെ കമ്പികൊണ്ട് അടിച്ചുകൊന്നു


കൊല്ലം: ഓഗസ്റ്റ് 26.2018. മകന്‍ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറില്‍ രാജു ആണ് അടിയേറ്റ് മരിച്ചത്. ഇരവിപുരത്താണ് സംഭവം. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതാണ് മകന്‍ അശ്വിനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. അച്ഛനെയും അമ്മയെയും കമ്പികൊണ്ട് അടിക്കുകയായിരുന്നു മകന്‍.

ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചോരവാര്‍ന്ന് കിടന്ന ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ രാജു മരണപ്പെടുകയായിരുന്നു. മകനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Kerala, news, Kollam, Murder, Crime, Father, Son, Police, Natives, Hospital, father beaten to death.