ദേശീയ പണിമുടക്ക്; നാളത്തെ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി


തിരുവനന്തപുരം, ഓഗസ്റ്റ് 06-2018 • വിവിധ തൊഴിലാളി സംഘടനകൾ നാളെ പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ നാളെ നടത്തേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. നാളത്തെ പരീക്ഷകൾ ഓഗസ്റ്റ് ഒമ്പത് വ്യാഴാഴ്ച നടക്കുമെന്ന് ഹയർ സെക്കന്ററി ഡയറക്ടർ അറിയിച്ചു.

നേരത്തേ മാറ്റിവെച്ച ആഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന പരീക്ഷ ആഗസ്റ്റ് എട്ടിന് ബുധനാഴ്ച നടത്തും. പണിമുടക്കിനെത്തുടർന്ന് നാളെ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി എം.ജി, കോഴിക്കോട്, കേരള സർവകലാശാലകളും അറിയിച്ചിട്ടുണ്ട്.

examination, postponed, news, kerala, higher, scondary,