ഇന്തോനേഷ്യയില്‍ ഭൂചലനം; മരണസംഖ്യ 387


ജക്കാര്‍ത്ത: ഓഗസ്റ്റ് 12.2018. ഇന്തോനേഷ്യയില്‍ ഭൂചലനം. വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലാണ് ശക്തമായ ഭൂചലനമുണ്ടായത്. 387 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനമാണ് നാശം വിതച്ചത്. ലൊംബോക്കിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 334 പേരാണ് മരിച്ചത്. ലൊംബോക്കില്‍ 200,000 പേര്‍ക്ക് വീട് നഷ്ടമായി. ഭൂകമ്പത്തില്‍ 13,000 പേര്‍ക്കു പരിക്കേറ്റുവെന്നും 387,000 പേര്‍ ഭവനരഹിതരായെന്നും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

ലൊംബോക്കിനു സമീപത്തെ ബാലിദ്വീപിലും ഭൂകമ്പം നാശമുണ്ടാക്കി. ജനങ്ങളെ പ്രദേശത്തുനിന്നും മാറ്റി പാര്‍പ്പിച്ചു. ദുരന്തബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


World, news, Indonesia, Earth quake, Death, Collapse, earth quake in Indonesia; Death toll rises to 387.