പയ്യക്കി ഉസ്താദ് : പ്രബോധന രംഗത്ത് മായാത്ത സുകൃതങ്ങൾ അടയാളപ്പെടുത്തിയ കർമ്മയോഗി


ഓഗസ്റ്റ് 10.2018. ജീവിതവിശുദ്ധിയും സൂക്ഷമതയും അതിലേറെ അപാര പാണ്ഡിത്യവും കൊണ്ട് പ്രബോധന രംഗത്ത്‌ മായാത്ത നന്മയുടെ മുഖമുദ്ര അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു പയ്യക്കി ഉസ്താദെന്ന് കളത്തുർ ഖാസി അക്കാദമി ദുബൈ സോണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വിജ്ഞാനത്തിന്റെ ഉത്തംഗ ഗോപുരത്ത് വ്യവഹരിക്കുമ്പോളും തന്റെ ജ്ഞാനസമ്പത്തിനെ വിനയം കൊണ്ട് മറച്ചുവെക്കാനാണ് അദ്ധേഹം ശ്രമിച്ചിട്ടുള്ളതെന്നും, അദ്ദേഹത്തിൻറെ ജീവിത സുകൃതങ്ങൾ ആയിരക്കണക്കിനു ശിഷ്യസമ്പത്തിലൂടെ കാൽപാന്ത കാലത്തോളം വായിക്കപ്പെടുമെന്നും യോഗം കൂട്ടിച്ചേർത്തു. യാക്കൂബ് മൗലവി പുത്തിഗെയുടെ അധ്യക്ഷതയിൽ അസ്സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരി ഉദ്യാവരം യോഗം ഉദ്ഘാടനം ചെയ്തു.

അന്തരിച്ച ചെർക്കളം അബ്ദുള്ള സാഹിബ്, അബ്ദുള്ള തങ്ങൾ പൈവളികെ എന്നിവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തുകയും പ്രാർത്ഥനയും നടത്തി.

ഖാസി അക്കാദമി കേന്ദ്രീയ ജനറൽ സെക്രട്ടറി സിറാജുദ്ധീൻ ഫൈസി ചേരാൾ മുഖ്യപ്രഭാഷണവും അബ്ദുൽ ഖാദർ അസ്അദി അനുസ്മരണ പ്രഭാഷണവും നടത്തി. അയൂബ് ഉറുമി, സിദ്ദിഖ് കനിയടുക്കം, അബ്ബാസ് കുന്നിൽ, അസീസ് ബള്ളൂർ, ശാഫി അസ്അദി തുടങ്ങി പ്രമുഖർ പ്രസംഗിച്ചു.

അബ്ദുൽ ഹഖീം തങ്ങൾ, ഗഫൂർ എരിയാൽ, അന്തുഞ്ഞി ഒടുവാർ, ഫൈസൽ റഹ്‌മാനി, മഹ്മൂദ് ഹാജി പൈവളികെ, താഹിർ മുഗു എന്നിവർ ഉപദേശക സമിതി അംഗങ്ങളായും, യാഖൂബ് മൗലവി പുത്തിഗെ അധ്യക്ഷൻ, അഷ്‌റഫ് പി.പി. ബായാർ മുഖ്യ കാര്യദർശി, ഇബ്രാഹിം ബേരികെ ഖജാഞ്ചിയായും, അയൂബ് ഉറുമി, അലി സാഗ്, അസ്‌ലം ചേരാൾ, സിദ്ദിഖ് സി.എ ഉപാധ്യക്ഷന്മാരായും, മുനീർ ഉറുമി വർക്കിംഗ് സെക്രട്ടറി മൊയ്‌തീൻ പേരാൽ കണ്ണൂർ, സത്താർ ചേരാൾ, അഷ്‌കർ മുഗു കാര്യദർശികളായും കമ്മിറ്റി പുനസംഘടിപ്പിച്ചു. അഷ്‌റഫ് ബായാർ സ്വാഗതവും മുനീർ ഉറുമി നന്ദിയും പറഞ്ഞു.

News, Kerala, Inauguration, dubai-zonal-committee-about-payyakki.