ഇരട്ട പാസ്പ്പോർട്ട് : ഉപ്പള സ്വദേശിക്കെതിരെ കേസ്

ഉ​പ്പ​ള: ഓഗസ്റ്റ് 09  -2018 •   ഇ​ര​ട്ട പാ​സ്പോ​ർ​ട്ട് സ​ന്പാ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ബ​പ്പാ​യി​ത്തൊ​ട്ടി​യി​ലെ ന​ദീം കോട്ടേ​ജി​ൽ താ​മ​സി​ക്കു​ന്ന ഷെ​യ്ഖ് മു​ഹ​മ്മ​ദ് ന​ദീ​മി(41)​നെ​തി​രേ മ​ഞ്ചേ​ശ്വ​രം പോ​ലീസ് കേ​സെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ർ​ദേശപ്ര​കാ​ര​മാ​ണ് കേ​സ്. 2006 ഡി​സം​ബ​റി​ൽ ഇ​യാ​ൾ ബ​പ്പാ​യി​ത്തൊ​ട്ടി​യി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ കോ​ഴി​ക്കോ​ട് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ നി​ന്നും പാ​സ്പോ​ർ​ട്ട് സ​ന്പാ​ദി​ച്ചി​രു​ന്നു. 2007 ജൂ​ണി​ൽ യ​ഥാ​ർ​ത്ഥ പേ​രും ഫോ​ട്ടോ​യും വ​ച്ച് മ​ല​പ്പു​റ​ത്തെ മേ​ൽ​വി​ലാ​സ​ത്തി​ൽ മ​റ്റൊ​രു പാ​സ്പോ​ർ​ട്ട് സ​ന്പാ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2017ൽ ​ഉ​പ്പ​ള​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഏ​താ​നും രേ​ഖ​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നുന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ദീ​മി​ന് ഇ​ര​ട്ട പാ​സ്പോ​ർ​ട്ടു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്.