ദുരിതാശ്വാസം; നിർബന്ധിത പണപ്പിരിവും വിഭവ സംഭരണവും നിർത്തണം - ജില്ലാ കളക്ടർ

     

കാസറഗോഡ്: ഓഗസ്റ്റ് 20.2018. ചില സ്വകാര്യ വ്യക്തികളും സ്വകാര്യ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ നിർബന്ധിത പണപ്പിരിവും സാധന സാമഗ്രികളുടെ സംഭരണവും നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവർ ഉടൻ ഇതിൽ നിന്നും പിൻമാറണമെന്നും ജില്ലാ കളക്ടർ ഡോ: ഡി. സജിത് ബാബു നിർദ്ദേശിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർബന്ധിതമാർഗ്ഗങ്ങളിലൂടെ ചെയ്യിക്കേണ്ടതല്ല. ദുരിതാശ്വാസ പ്രവർത്തനത്തിന് സംഭാവനകളും വിഭവങ്ങളും നൽകാൻ സൻമനസ്സുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കാസറഗോഡ് ഗവ.കോളജ്, തൃക്കരിപ്പൂർ ഗവ: പോളിടെക്നിക്, പടന്നക്കാട് കാർഷിക കോളജ് എന്നിവിടങ്ങളിലെ സമാഹരണ കേന്ദ്രങ്ങളിൽ നൽകാവുന്നതാണെന്നും കളക്ടർ അറിയിച്ചു.

District collector orders to stop compulsory fund raising, Kasaragod, Kerala, news.