ജക്കാര്‍ത്ത: ഓഗസ്റ്റ് 20.2018. ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്ക് വെള്ളിത്തുടക്കം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപകാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. മറ്റൊരു ഇന്ത്യന്‍ താരം രവി കുമാര്‍ നാലാം സ്ഥാനത്തെത്തി. രാവിലെ തുടങ്ങിയ വനിതാ ബാഡ്മിന്റന്‍ ടീം ഇനത്തില്‍ പി.വി സിന്ധു ഇന്ത്യയ്ക്കു വേണ്ടി വിജയത്തോടെ തുടക്കമിട്ടു. ജപ്പാന് താരം യമാഗുച്ചിയെ 21-18, 21-19 എന്ന സ്കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. അതേസമയം, രണ്ടാം മല്‍സരത്തില്‍ ആരതി സാറസിക്കിം റെഡ്ഡി സഖ്യം ജപ്പാന്റെ സയാക ഹിരോട്ടയൂകി ഫുകുഷിമ സഖ്യത്തോടു തോറ്റതോടെ ഇരുടീമുകളും 11ന് സമനിലയിലായി.
ഗോദയില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്ത ബജ്റംഗ് പൂനിയ കൊളുത്തിയ ആവേശത്തിന്റെ തിരയില്‍ കൂടുതല്‍ മെഡലുകള്‍ നേടാനാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം ദിനം ഇറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ക്കൊയ്ത്ത് ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നവരില്‍ ഒളിംപിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് ഉള്‍പ്പെടെയുള്ളവരുണ്ട്. ആദ്യത്തെ മെഡല്‍ വെടിവച്ചിട്ട അപൂര്‍വി ചന്ദേല, രവികുമാര്‍ എന്നിവരും വ്യക്തിഗത ഇനങ്ങളില്‍ ഇന്നിറങ്ങും.
World, news, Sports, Silver medal, India, Deepak got silver in 10 m air rifle.