ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു


ദമ്മാം: ഓഗസ്റ്റ് 29.2018. പ്രകൃതിദുരന്തനിവാരണ ഫണ്ടിലേക്കുള്ള നവോദയായുടെ സാമ്പത്തികം കണ്ടെത്തുന്നതിന് വേണ്ടി നവോദയ സിഹാത്ത് ടൗൺ യൂണിറ്റ്  സംഘടിപ്പിച്ച ക്രിക്കറ്റ്  ടൂർണമെന്റിൽ വിവിധ ഏരിയകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും  8 ടീമുകൾ മത്സരിച്ചു. സിഹാത് ഏരിയ പ്രസിഡന്റും കേന്ദ്ര കമ്മറ്റിയംഗവുമായ  ശ്രീജിത്ത് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ എല്ലാ ടീമുകളും മികച്ച മത്സരം കാഴ്ച്ച വച്ചു. 

ഒന്നാം സ്ഥാനം നേടി വിജയിച്ച സിഹത് സ്‌ട്രൈക്കേഴ്‌സ് വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയപ്പോൾ ക്ലാസ്സിക്‌ ലവൻസ് കത്തീഫ് റണ്ണറപ് ആയി. വിന്നേഴ്സ് ടീമിനുള്ള  ട്രോഫി യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രൻ കൈമാറി. ക്യാഷ് അവാർഡ് യൂണിറ്റ് സ്പോർട്സ് കൺവീനർ കബീർ മിഹ്‌റാജും
റണ്ണേഴ്‌സ് ട്രോഫി യൂണിറ്റ് ട്രഷറർ ബാബു തിരുവനന്തപുരവും കൈമാറി.

ചടങ്ങിൽ ഏരിയ രക്ഷാധികാരി രഘുനാഥ്, ഏരിയ സാമൂഹ്യക്ഷേമ ചെയർമാൻ രാജൻ കണ്ണൂർ, ഏരിയ സ്പോർട്സ് ചെയർമാൻ ഇന്നു കൊടിയൽ ഉൾപ്പെടെ ഏരിയായുടെ നേതാക്കൻമാർ പങ്കെടുത്തു. കബിർ മെഹ്റാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശോഭ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി  ജംഷീർ എരിഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

Cricket tournament conducted, Gulf, news, ഗൾഫ്, Damam, Cricket, Cash award, Trophy.