ആഘോഷങ്ങൾ ഒഴിവാക്കി പണം ദുരിതബാധിതർക്കു നൽകാൻ പാചകത്തൊഴിലാളി കൂട്ടായ്മ തീരുമാനിച്ചുകുമ്പള: ഓഗസ്റ്റ് 24.2018. കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഈദ് - ഓണം ആഘോഷങ്ങളുടെ ഭാഗമായി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന മതസൗഹാർദ്ദ  കൂട്ടായ്മ  ഉപേക്ഷിച്ചതായി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനം പ്രളയ ദുരിതം അനുഭവിക്കുമ്പോൾ ആഘോഷങ്ങൾ അനുചിതമാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ്  പിൻമാറ്റമെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടിക്കായി സ്വരൂപിച്ച തുകകൾ  ദുരിതബാധിതരുടെ പുനരധിവാസത്തിനായി വിനിയോഗിക്കും.

 വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ബഷീർ ആരിക്കാടി,  സെക്രട്ടറി  അഷ്റഫ് മുളിയടുക്ക, ട്രഷറർ മുനീർ കെ ജി എൻ അംഗങ്ങളായ മുഹമ്മദ് കട്ടത്തടുക്ക, അബ്ദുല്ല കെ എസ്, ഹമീദ് ബി എസ്, അബ്ബാസ് ബന്നംകുളം, സലാം മാവിന കട്ട എന്നിവർ സംബന്ധിച്ചു.

Kumbla, Kerala, news, Cooking workers federation, Press forum, Cooking workers federation give money to flood victims .