കൃത്യനിർവഹണത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ടറെ കാസറഗോഡ് ജില്ലയിലേക്ക് 'തട്ടിയ' സംഭവം; ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാല


കാസർകോട്: ഓഗസ്റ്റ് 25.2018. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ഡോക്ടർക്ക് കാസർകോട്ടേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ ആയതായി വാർത്ത പ്രചരിച്ചതോടെ ആരോഗ്യ മന്ത്രിയുടെ ഫെയ്‌സ്ബുക്കിൽ കാസറഗോഡ്കാരുടെ പൊങ്കാലയിടൽ. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട സർക്കുലറിലാണ് എറണാകുളം ജില്ലയിലെ കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജ്ജനായ ഡോ.മനോജ് ഒ.പി. എന്ന ഡോക്ടർക്ക്  പണിഷ്മെന്റ് ട്രാൻസ്ഫർ ആയി കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമിച്ചതായി പറയുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇതിനെ പരിഹസിച്ച് കാസറഗോഡ് ജില്ലയിലെ ട്രോളർമാർ ട്രോളും ഇറക്കി. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം തന്നെ ആരോഗ്യ മന്ത്രിയുടെ ഫെയ്‌സ് ബുക്ക് വാളിൽ അതിനെ പരിഹസിസിച്ചും പ്രതിഷേധിച്ചും കമന്റുകൾ  നിറയുകയായിരുന്നു.

കാലങ്ങളായി എല്ലാ വകുപ്പുകളിലും കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുന്നവരെയാണ് കാസർകോട് നിയമിക്കുന്നത് എന്ന പരാതി നിലനിൽക്കെയാണ് ഇങ്ങനെ ഒരു നടപടി ആരോഗ്യ വകുപ്പിൽ നിന്നും ഉണ്ടാവുന്നത്. ഇതിനെതിരെ ശക്തമായ നിലപാടിലാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ.

Kasaragod, Kerala, news, Social media, Face book, Controversy on doctors punishment issue.