എം.എൽ.എയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സൈബർ സെല്ലിൽ പരാതി

കുമ്പള: ഓഗസ്റ്റ് 10.2018. സോഷ്യല്‍ മീഡിയകളില്‍ എം.എല്‍.എ യെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സൈബര്‍ സെല്ലിന് പരാതി. മഞ്ചേശ്വരം മണ്ഡലം  എം.എല്‍.എ പി.ബി.അബ്ദുല്‍ റസാക്കിനെ അപകീര്‍ത്തിപ്പെടുത്തിയതിന് സി.പി.എം. മൊഗ്രാല്‍ ബണ്ണാത്തം കടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെതിരെയാണ് പരാതി നല്‍കിയത്.

ശബ്ദ സന്ദേശത്തിലൂടെ എം എല്‍ എ യെ വിദ്യാഭ്യാസമില്ലാത്ത ആളാണെന്ന് പ്രചരിപ്പിച്ചുവെന്നാണ് ജംഷാദിനെതിരെയുള്ള പരാതി. മൊഗ്രാൽ നടപ്പള്ളം റോഡുമായി ബന്ധപ്പെട്ട
പ്രശ്‌നത്തിൽ മുസ്‌ലിം ലീഗും സി.പി.എമ്മും പരസ്പര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായ അപകീർത്തി പരാതി.


Kumbla, Kerala, News, royal-fur-ad, Complaint.