പ്രളയക്കെടുതി; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം, കേരളത്തിന് അടിയന്തര സഹായമായി 500 കോടി രൂപയും


കൊച്ചി: ഓഗസ്റ്റ് 18.2018. കേരളത്തില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസഹായമായി രണ്ടുലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്. കേരളത്തിന് അടിയന്തര സഹായമായി 500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. ഇത് ആദ്യഘട്ടമാണെന്നും കൂടുതല്‍ തുക അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാനും നടപടി എടുക്കുമെന്നും കേന്ദ്രം വിശദമാക്കി.

കേരളത്തില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് കേന്ദ്രം നിര്‍ദേശം നല്‍കി. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയ പാത അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി.

Kochi, Kerala, news, Prime minister, Road, center announce 2 lakh for relatives of those who died in kerala flood.