ആഘോഷങ്ങൾ ഒഴിവാക്കി കെയർവെൽ ഹോസ്പിറ്റൽ; പണം ദുരിതബാധിതർക്ക്


കാസർകോട്: ഓഗസ്റ്റ് 23.2018. പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി കെയർവെൽ ഹോസ്പിറ്റൽ ആന്റ് റിസേർച്ച് സെന്റർ 5 ലക്ഷം നൽകി. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് 5 ലക്ഷം രൂപയുടെ ചെക്കാണ് നൽകിയത്. ആശുപത്രിയിൽ നടത്തിവരാറുള്ള ഓണം പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി അതിന് ചിലവ് വരാറുള്ള സംഖ്യ പ്രളയ ബാധിതരുടെ പുന:രധിവാസത്തിനായി കൈമാറി.

ആശുപത്രി മാനേജ്മെന്റ്, ഡോക്ടർമാർ, മറ്റ് ജീവനക്കാർ അനുബന്ധ സ്ഥാപനങ്ങളായ കെയർവെൽ ഫാർമസി, യൂണിയൻ കെമിക്ക്സ്, ഇല്ലം ആംബുലൻസ് എന്നിവയുമായി സഹകരിച്ചാണ് പ്രളയ ദുരിതബാധിതരുടെ പുന:രധിവാസത്തിനായുള്ള ഫണ്ട് ശേഖരിച്ചത്.

കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. അബ്ദുൽ ഹമീദ് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബുവിന് ചെക്ക് കൈമാറി. പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഷഫീക്ക് നസറുല്ല, ഡോ. അഫ്സൽ, യൂണിയൻ കെമിക്സ് എം.ഡി മുഹമ്മദ് റഹീസ്, കെയർവെൽ ഫാർമസി മാനേജർ പി. എസ് ഷബീർ, നേഴ്സിംഗ് സൂപ്രണ്ട് വൽസമ്മ തോമസ്,  ആശുപത്രി പി.ആർ.ഒ ടി.സി അഷറഫലി എന്നിവർ സംബന്ധിച്ചു.

Kasaragod, Kerala, news, alfalah ad, Care well hospital, Fund, Carewell Hospital and Research Center donated Rs.5 lakh to help flood victims.