കൈ കാണിച്ച പോലീസുകാരെ കാർ ഇടിച്ചു തെറിപ്പിച്ചു; കാസറഗോഡ് സ്വദേശികളായ യുവതിയും യുവാവും മംഗളുരുവിൽ അറസ്റ്റിൽ


മംഗളൂരു: ഓഗസ്റ്റ് 25.2018. പോലീസ് കൈ കാണിച്ചിട്ടും അമിത വേഗതയിൽ അശ്രദ്ധമായി ഓടിച്ചു പോകുകയായിരുന്ന കാർ നിർത്താൻ കൂട്ടാക്കാതെ മുന്നോട്ട് പോയി പോലീസുകാരെ ഇടിച്ച് തെറിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് മംഗളൂരു പമ്പ് വെല്ലിലാണ് സംഭവം.

കാസറഗോഡ് ഭാഗത്ത് നിന്നും മംഗളുരിലേക്ക് പോകുകയായിരുന്ന KL 14 4758    നമ്പർ റിറ്റ്സ് കാർ അമിത വേഗതയിൽ പോകുന്നത് ശ്രദ്ധയിൽ പെട്ട പോലീസുകാരൻ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇതു കണക്കാക്കാതെ വാഹനം ഓടിച്ചു പോകുകയായിരുന്നു. പിന്നീട് കങ്കനാടിയിൽ വെച്ചും പോലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. പിന്നീട് കദ്രിയിൽ വെച്ച് ഈ വാഹനം രണ്ട് പോലീസുകാരെ  ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗജേന്ദ്ര , നാലപ്പ എന്നീ പോലീസുകാർക്ക് പരിക്കേറ്റു. സാരമായി പരുക്കേറ്റ  ഗജേന്ദ്രയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനത്തൽ ഉണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു യുവാവും യുവതിയുമാണ് പിടിയിലായതെന്നാണ്  അറിയുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Mangalore, news, transit-ad, ദേശീയം, Car, Police, Custody, Injured, Car hits police; 2 held.