മംഗളൂരുവിൽ പോലീസുകാരെ ഇടിച്ചു തെറിപ്പിച്ച ടിന്റൊട്ടിച്ച കാർ ഓടിച്ചത് കളനാട്ടെ 17 കാരൻ; കൂടെയുണ്ടായിരുന്ന പെൺകുട്ടിയെപ്പറ്റി അന്വേഷിക്കുന്നുമംഗളൂരു: ഓഗസ്റ്റ് 25.2018. അമിതവേഗതയിൽ കാറോടിച്ച് പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയും  പിന്നീട് കാറിടിച്ച് രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലായത്  കാസറഗോഡ് സ്വദേശി 17കാരനായ വിദ്യാർഥിയാണെന്ന് പോലീസ് അറിയിച്ചു. ലൈസൻസ് ഇല്ലാതെയാണ് കൗമാരക്കാരൻ വാഹനമോടിച്ചത്. കറുത്ത ടിന്റൊട്ടിച്ച് മറച്ച ചില്ലായിരുന്നു വാഹനത്തിലേത്. എന്നാൽ കാറിൽ  ഇയാളുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മേൽ വിലാസം വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല.

കളനാട് സ്വദേശിയും ചട്ടഞ്ചാലിലെ സ്വകാര്യ ഹയർ സെക്കന്ററിയിലെ വിദ്യാർഥിയായ 17 കാരൻ തന്റെ പെൺ സുഹൃത്തായ പെൺകുട്ടിയെയും കൂട്ടി മംഗലാപുരത്തേക്ക് പോകുന്നതിനിടെ പമ്പ് വെല്ലിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം.  അമിത വേഗതയിൽ വന്ന കാറിന് പോലീസ് കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. പിന്നീട് കങ്കനാടി,  ജ്യോതി സർക്കിളിൽ, ബണ്ട്സ് ഹോസ്റ്റൽ എന്നിവടങ്ങളിൽ വെച്ചും പോലീസ് കൈ കാണിച്ചെങ്കിലും ഇയാൾ കാർ നിർത്തിയില്ല. പിന്നീട് കദ്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ധർമ്മരാജ്, നാഗപ്പ എന്നീ പോലീസുകാരെ ഇടിക്കുകയും രണ്ടു പേർക്കും പരുക്കേൽക്കുയും ചെയ്തു.

തുടർന്നും വാഹനം നിർത്താൻ കൂട്ടാക്കിയില്ല. മെയിൻ റോഡിൽ നിന്നും വെട്ടിച്ച് നേരിയ റോഡിലേക്ക് വാഹനം കയറ്റിയെങ്കിലും മുന്നോട്ട് പോകാനാകാതെ അകപ്പെടുകയായിരുന്ന.   പോലീസെത്തി ഇവരെ പിടികൂടി  കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വീട്ടുകാരറിയാതെ പെൺകുട്ടിയെയും കൂട്ടി മംഗളൂരുവിലും മറ്റും കറങ്ങാൻ ഇറങ്ങിയതിനിടയിലാണ് അപകടമെന്ന് കരുതുന്നു. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയ ഉട മക്കെതിരെയും കേസെടുക്കുമെന്നാണ് അറിയുന്നത്. പതിനേഴുകാരന്റെയും  കൂട്ടുകാരിയുടെയും രക്ഷിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കദ്രി പോലീസ് അറിയിച്ചു.

Related News:
കൈ കാണിച്ച പോലീസുകാരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; കാസറഗോഡ് സ്വദേശികളായ യുവതിയും യുവാവും മംഗളുരുവില്‍ അറസ്റ്റില്‍

Mangalore, news, ദേശീയം, skyler-ad, Car, Custody, Police, Hits, Injured, Parents, Car hits police; 17 year old driven by car.