കുമ്പളയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു; യുവാവിന് പരിക്ക്


കുമ്പള, ഓഗസ്റ്റ് 01-2018 • കുമ്പളയിൽ കാർ ഡിവൈഡറിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബംബ്രാണ സ്വദേശി റഫീഖിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയോടെ ബദിയടുക്കയിൽ നിന്നും കുമ്പളയിലേക്ക് വരുകയായിരുന്ന റിറ്റ്സ് കാറാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച ശേഷം കാർ തല കീഴായി മറിയുകയായിരുന്നു. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇയാളെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഡിവൈഡറിൽ റിഫ്ലക്ടർ ലൈറ്റിന്റെ അപര്യാപ്തതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
car-hit-divider-kumbla