ബന്തിയോട് കാറുകൾ കൂട്ടിയിടിച്ച് മുദരിസിന് പരിക്ക്


ബന്തിയോട്: ഓഗസ്റ്റ് 12.2018. ബന്തിയോട് ദേശീയ പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കൊടിയമ്മ ജമാഅത്ത് മുദരിസ് സക്കരിയ ഫൈസി (50), മകൻ മുഹമ്മദ് സഫ്വാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് അപകടം. വോർക്കാടി സുംകതകട്ട മാരത്തണയിലെ വീട്ടിൽ നിന്നും ജോലിസ്ഥലമായ കൊടിയമ്മയിലേക്ക് പോകുന്നതിനിടെ  മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിക്ക് സാരമുള്ളതിനാൽ  മംഗളൂരുവിലേക്ക് മാറ്റി.  ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു.

Car accident in Bandiyod, Bandiyod, Kerala, news, Car, Accident, Hospital.