മംഗളൂരുവിൽ മാതാവിനൊപ്പം ഷോപ്പിംഗിനു പുറപ്പെട്ട ഏഴുവയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി മരിച്ചുമംഗളൂരു : ആഗസ്ത് 24 , 2018 : ലിഫ്റ്റിനിടയിൽ കുടുങ്ങി ഏഴു വയസുകാരൻ ദാരുണമായി മരണപ്പെട്ടു. മംഗളൂരു നഗരത്തിലെ വാസ് ലൈനിലെ ശമ  റെസിഡൻസി എന്ന അപ്പാർട്മെന്റിലാണ് സംഭവം. ബണ്ട്വാൾ സ്വദേശികളായ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാനാണു മരിച്ചത്. വാസ് ലൈനിലെ ഫ്ലാറ്റിൽ നിന്നും പുറത്തേക്കിറങ്ങിയതായിരുന്നു സിനാന്റെ മാതാവ് മൂന്നു മക്കളും. ഇതിനിടയിൽ ലിഫ്റ്റിൽ സിനാൻ ലിഫ്റ്റിൽ കയറി     വാതിൽ  അടയ്ക്കുന്നതിന് മുമ്പേ സെക്കന്റുകൾക്കകം ലിഫ്റ്റ് മുകളിലേക്ക് പോകുകയുംകുട്ടിയുടെ തല   ലിഫ്റ്റിനിടയിൽ അകപ്പെടുകയും ചുമരിൽ ശക്തമായി ഇടിക്കുകയു ചെയ്തു. ബഹളം കേട്ട് എത്തിയ ആളുകൾ ലിഫ്റ്റിന്റെ വാതിൽ പൊളിച്ചു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ലിഫ്റ്റ് പഴകിയതും  കലഹരണപ്പെട്ടതുമാണെന്ന്     പറയപ്പെടുന്നു.കദ്രി പോലീസ് കേസെടുത്തു