ഇന്നത്തെ ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റി വച്ചു


തിരുവനന്തപുരം∙: ഓഗസ്റ്റ് 09  -2018 • കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യാഴാഴ്ച നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു. കണ്ണൂർ സർവകലാശാല ഓഗസ്റ്റ് 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീടറിയിക്കും.

സംസ്ഥാനത്ത്   മധ്യ കേരളത്തിലും കാസറഗോഡ് ഒഴികെയുള്ള വടക്കൻ ജില്ലകളിലും കനത്ത മഴ  തുടരുകയാണ്.
വയനാട്, കണ്ണൂർ, കോഴിക്കോട്,മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാതു ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.