നായിക്കാപ്പിൽ റോഡിലേക്ക് മറിഞ്ഞു വീണ മരത്തിലിടിച്ച് കാർതകർന്നു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടുകുമ്പള :  ഓഗസ്റ്റ്  14 , 2018  :  കനത്ത കാറ്റിലും മഴയിലും റോഡിലേക്ക് മരം മറിഞ്ഞു വീണു. റോഡിന് കുറുകെ മറിഞ്ഞ മരത്തിലേക്ക് ഇടിച്ചു കയറിയ കാറിന്റെ മുൻഭാഗം തകർന്നു. ഇന്ന് പുലർച്ചെയാണ് നായിക്കാപ്പിലാണ് സംഭവം.
ഗൾഫിൽ പോകുന്ന ബന്ധുവിനെ വിമാനത്താവളത്തിലെത്തിച്ച് തിരിച്ചു വരികയായിരുന്ന ഓണിബാഗിൽ സ്വദേശികളായ ഷാജി, ജംഷാദ് എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
പരിക്കേൽക്കാതെ രക്ഷപ്പെട്ട ഇവർ കുമ്പള പോലീസ് സ്റ്റേഷനിലും ഉപ്പള ഫയർസ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോർസ് എത്തി മരം മുറിച്ചു മാറ്റി. കുമ്പള പോലീസിൽ പരാതി നൽകി.