കണ്ണൂര്‍ ഇരിട്ടിയിൽ സ്ഫോടനം


കണ്ണൂര്‍: ഓഗസ്റ്റ് 28.2018. കണ്ണൂരില്‍ സ്ഫോടനം. ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. നാല് കാറുകൾക്കും സമീപത്തെ              കെട്ടിടങ്ങൾക്കും സ്ഫോടനത്തില്‍ കേടുപാടുണ്ടായി. 

പൊട്ടിത്തെറി നടന്ന കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്‌.

Kannur, Kerala, Blast, Car, Police, Blast in Iritti.