ബന്തിയോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ബന്തിയോട്: ഓഗസ്റ്റ് 24.2018. ബന്തിയോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കർണാടക ബണ്ട്വാൾ നാവൂർ മണ്ഡല ഹൗസിൽ അബ്ദുൽ ലത്തീഫിന്റെ മകനും കുമ്പള ശാന്തിപ്പള്ള പേരാൽ റോഡിൽ മില്ലിന് സമീപം താമസക്കാരനുമായ റമീസ് റാസ് (30)യാണ് മരിച്ചത്. എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന മുഹമ്മദ് നൂറുദ്ദീൻ, മുഹമ്മദ് ആദിൽ എന്നിവർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ റമീസ് രാജ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി. മൃതദേഹം മംഗൽപാടി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

Bandiyod, Kerala, news, jhl builders ad, Accident, Bike, Death, Bike accident in Bandiyod.