വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മംഗളൂരു: ഓഗസ്റ്റ് 27.2018. ബിബിഎ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുള്ള്യ ബെല്ലാരെ യദമംഗലയിലെ അനിത (19)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുക്കശ്രീ സുബ്രഹ്മണ്യ ഡിഗ്രി കോളെജിലെ വിദ്യാർത്ഥിനിയാണ്.

ഗണേഷ് -വിശാലാക്ഷി ദമ്പതികളുടെ മകളാണ്. മാതാപിതാക്കൾ ജോലിക്കു വേണ്ടി പുറത്തു  പോയ സമയത്താണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പും  മുറിയിൽ നിന്നും കണ്ടെത്തി. വിവരമറിഞ്ഞു ബെല്ലാരെ പൊലീസ് സ്ഥലത്തെത്തി.

Mangalore, news, Obituary, ദേശീയം, Student, Hanged, Police, Death, BBA student found dead hanged.