തലകറങ്ങി വീണ യുവതി ആശുപത്രിയിൽ മരിച്ചു


കുമ്പള: ഓഗസ്റ്റ് 24.2018. വീട്ടിൽ തല കറങ്ങി വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബായാര്‍
ചേരാലിലെ ഉമര്‍-നഫീസ ദമ്പതികളുടെ മകള്‍ മിസ്രിയ(26) ആണ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച 10 മണിയോടെ മരിച്ചത്.

ഒരാഴ്ച മുമ്പ്കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി മൂന്നാം നാളാണ് വീട്ടില്‍ തല കറങ്ങി വീണത്. ഉടന്‍ തന്നെ മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിലെത്തിക്കുകയും  നില വഷളായതിനെത്തുടര്‍ന്ന് പിന്നീട് ട്രാക് ഫാസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാല്‍ യുവതിയെ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായി പറയപ്പെടുന്നത്. പുത്തിഗെ സ്വദേശിയായ ഷക്കീറിന്റെ ഭാര്യയാണ്. യുവതിയുടെ കടിഞ്ഞൂല്‍ പ്രസവമായിരുന്നു. കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണ്. മൃതദേഹം സ്വദേശമായ ബായാര്‍ ചേരാലിൽ ഖബറടക്കി.

Kumbla, Kerala, news, Obituary, Death, Woman, Hospital,Tratment, Bayar Cherali misiriya passes away.