സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ ബാങ്കുകള്‍ക്ക് അവധിഓഗസ്റ്റ് 30.2018. സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ രാജ്യത്തെ ബാങ്കുകള്‍ അവധിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ചയാണ്. ചില സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ബാങ്ക് അവധിയാണ്. കേരളത്തില്‍ രണ്ട്, നാല് ശനിയാഴ്ചകളിലാണ് അവധി. സെപ്റ്റംബര്‍ 2 ഞായര്‍. തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. സെപ്റ്റംബര്‍ നാല് , അഞ്ച് തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നുളള 6,7 തീയതികള്‍ക്ക് ശേഷം 8,9 ദിവസങ്ങളില്‍ വീണ്ടും അവധിയായിരിക്കും. എ.ടി.എം ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും പണത്തിന് ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ട്. 
news, business, Bank, Holiday, Bank holidays in September.