കാട് മൂടിയ നിലയിൽ ബംബ്രാണ വില്ലേജ് ഓഫീസ്


കുമ്പള: ഓഗസ്റ്റ് 13.2018. അധികൃതരെ കണ്ണ് തുറന്ന് കാണുക കാട്കയറിയ ബംബ്രാണ വില്ലേജ് ഓഫീസിന്റെ ദുരവസ്ഥ.അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ബംബ്രാണ കവലുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസ് കെട്ടിടം അകം നിന്നു തിരിയാനിടമില്ലാതെ  അസൗകര്യത്താൽ വീർപ്പുമുട്ടുമ്പോഴാണ് ഓഫീസ് പരിസരം കാട് മൂടിയിരിക്കുന്നത്. കാട് വളർന്ന് കെട്ടിടം കാണാനാവുന്നില്ല. മരം വളർന്ന് ഓഫീസിനു മുകളിൽ പടർന്നിരിക്കുന്നു. കാട്ടുവള്ളികൾ പടർന്ന് തകർന്ന ജനാലിലൂടെ  ഓഫിസിനകത്ത് എത്തിയിട്ടും പരിസരം ശുചീകരിക്കാൻ തയ്യാറായിട്ടില്ല.

ഇവിടെ നിന്നും നിരവധി തവണ പാമ്പുകളെയടക്കം കണ്ടെത്തിയിട്ടുണ്ട്. ഓഫീസിനകത്തെ ഫയലുകൾ സൂക്ഷിക്കുന്ന കുടുസുമുറിയിൽ  മുമ്പ് ഇഴജന്തുക്കളെ കണ്ടെത്തിയിട്ടുണ്ട്.  ആരിക്കാടി, ബംബ്രാണ  കിദൂർ , ഊജാർ ഉളുവാർ എന്നിവില്ലേജുകൾ ഉൾപെടുന്ന ബംബ്രാണ വില്ലേജ് ഓഫീസിൽ ദിനേന നൂറ് കണക്കിനാളുകൾ ഇവിടെ എത്തുന്നുണ്ട്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ബംബ്രാണ വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ്  നാട്ടുകാർ പറയുന്നത്.
Kumbla, Kerala, News, alfalah ad, Forest, Village office, Natives, Bambrana village office in bad condition.