ചെങ്കളയിൽ കിടപ്പിലായ രോഗികൾക്ക് ബക്രീദ് - ഓണം ഭക്ഷണ കിറ്റുകൾ നൽകി


ചെർക്കള : ഓഗസ്റ്റ് 25.2018. പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെട്ട കിടപ്പിലായ രോഗികൾക്ക് ബക്രീദ് - ഓണം ഭക്ഷണ കിറ്റുകൾ നൽകി. സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും നൽകിയ ഭക്ഷ്യ കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ആരോഗ്യ പ്രവർത്തകർക്ക് കൈമാറി .

ഡോക്ടർ ഷംസീന, ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് ,പാലിയേറ്റീവ് കെയർ നഴ്സ് രാധാമണി എന്നിവർ ഏറ്റു വാങ്ങി. ആരോഗ്യ സ്ഥിരം സമിതി ചെയർപെഴ്സൺ ഹാജിറ അദ്ധ്യക്ഷം വഹിച്ചു. സ്വപ്ന, ജലജ ,മിഥുന ,സുജാത , നാരായണൻ , റഫീക്ക്, രോഹിണി, ലിജി എന്നിവർ സംസാരിച്ചു.

ഭക്ഷ്യ കിറ്റ് കിടപ്പു രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകും.

Kerala, news, royal-fur-ad, Food kit, Patients, Bakrid -Onam food kit distributed.