സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ബജ്‌റംഗ്ദള്‍ നേതാവ്


ലഖ്‌നോ: ഓഗസ്റ്റ് 21.2018. പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ബജ്‌റംഗ്ദള്‍ നേതാവ്. പാര്‍ട്ടിയുടെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് സഞ്ജയ് ജാട്ട് ആണ് സിദ്ദുവിന്റെ തലക്ക് വിലയിട്ട് രംഗത്ത് വന്നത്. സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിലൂടെ സിദ്ദു രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ ജവാന്‍മാരുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന സര്‍ക്കാറിനെ പിന്തുണക്കുകയാണ് സിദ്ദു ചെയ്തതെന്നും സഞ്ജയ് ജാട്ട് ആരോപിച്ചു.

bajrang dal announces give rs five lakh for head of Sidhu, World, news, Video, Social media.