ഗംഗോതി നാഗരാജുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി പിൻവലിക്കണം-അസീസ് കളത്തൂർ


കാസർകോട്: ഓഗസ്റ്റ് 15.2018. കേന്ദ്ര സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥിയും രോഹിത് വെമുലയുടെ സഹപാഠിയുമായിരുന്ന ഗംഗോതി നാഗരാജുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ദലിത് ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ജാതീയ ശ്രമങ്ങളുടെ ഭാഗമാണെന്നും നടപടി പിൻവലിക്കണമെന്നും എം.എസ്.എഫ് ദേശീയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ ആവശ്യപ്പെട്ടു.അടുത്തിടെ മാതാവ് മരണപ്പെടുകയും ഒരു വർഷത്തോളമായി പഠനാവശ്യത്തിനുള്ള സ്കോളർഷിപ് ലഭ്യമാകാത്തതിലുള്ള നിരാശയിലും തന്നിൽ നിന്നും കൈ അബദ്ധം സംഭവിച്ച് ഫയർ ബോക്സ് തകർന്ന കുറ്റം അധികാരികളുടെ മുന്നിൽ നാഗരാജു സമ്മതിച്ചതും നഷ്ടതു ക വിദ്യാർത്ഥിയുടെ കോഷൻ ഡെപ്പോസറ്റിൽ നിന്നും ഈടാക്കാവുന്നതുമാണ്.

സാധാരണ ഗതിയിൽ യൂനിവേഴ്സിറ്റിക്ക് അകത്ത് തീർക്കാമായിരുന്ന നിസ്സാര സംഗതിയെ പർവ്വതീകരിച്ച് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതിനു പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. യൂനിവേഴ്സിറ്റി ചുമത്തിയ സസ്പെൻഷൻ നടപടി അനുഭവിക്കാൻ തെലുങ്കാനയിൽ പോയി തിരിച്ച് വന്നതിനു ശേഷമാണ് നാഗരാജുവിനെതിരെ പോലീസ് കേസ്സെടുക്കുന്നത്.

ആവർത്തിച്ചുള്ള നടപടികൾ ദലിത് ന്യൂനപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കി കേരള സെൻട്രൽ യൂനിവേഴ്സിറ്റിയെ കാവിസിറ്റിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. വൈസ് ചാൻസലർ രണ്ടു കീഴ് ഉദ്യോഗസ്ഥരുടെ കളിപ്പാവ മാത്രമാണ്. വിദ്യാർത്ഥി വേട്ടക്കെതിരെ പൊതു വിദ്യാർത്ഥി സംവിധാനങ്ങളെ മുൻനിർത്തി ശക്തമാല പ്രക്ഷോഭങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്ന് അസീസ് കളത്തൂർ പ്രസ്താവിച്ചു.

Kasaragod, Kerala, news, Azeez Kalathur, Azeez Kalathur against arrest of Nagaraju.