കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണംകൊച്ചി: ഓഗസ്റ്റ് 24.2018. സംസ്ഥാനം പ്രളയക്കെടുതിലെ ദുരിതക്കയത്തില്‍ നിന്നും പതിയെ കരകയറിക്കൊണ്ടേയിരിക്കുകയാണ്. മഴയുടെ തീവ്രതയും കുറച്ചു കുറഞ്ഞിട്ടുണ്ട്. ഇനി കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

അറബി കടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ടെന്ന് നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Kochi, Kerala, news, Wind, alert, Attention to fishermen; chance for strong wind.