കൊടിയമ്മയിൽ യുവാവിനെയും ഭാര്യയെയും അഞ്ചംഗ സംഘം മർദ്ദിച്ചതായി പരാതി; വധശ്രമത്തിന് കേസ്



കുമ്പള: ഓഗസ്റ്റ് 27.2018.കൊടിയമ്മയിൽ യുവാവിനെയും ഭാര്യയെയും അഞ്ചംഗ സംഘം മർദ്ദിച്ചതായി പരാതി . കൊടിയമ്മയിലെ പ്രവാസിയായ ഇബ്രാഹിം (38)നെയാണ് അക്രമിച്ചു പരിക്കേല്‍പിച്ചത്.പരിക്കേറ്റ ദമ്പതികളെ കാസർകോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ജമീലയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് കാറില്‍ വരുമ്പോള്‍ കൊടിയമ്മ പള്ളിക്ക് സമീപം വെച്ച് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിം പറയുന്നത്.

മൂന്നു വര്‍ഷം മുമ്പ് വാട്‌സ്ആപ്പ് മെസേജിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് അക്രമത്തിനു കാരണമെന്ന് കരുതുന്നതായി ഇബ്രാഹിം പറയുന്നു. ഞായറാഴ്ച പള്ളിക്കു സമീപം എത്തിയപ്പോള്‍ ഇതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തുകയും അക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കൊടിയമ്മയിലെ ജലീല്‍, സാദിഖ്, ഫൈസല്‍, ലത്വീഫ്, നൗഫല്‍ എന്നിവര്‍ക്കെതിരെ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തു.


Kumbla, Kasaragod, Kerala, news, mahathma-ad, Assault, Case, Complaint, Car, Injured, Attack; Couples injured and hospitalized.Hospitalized.