ഉള്ളാളിൽ സഹോദരിയേയും ഭർത്താവിനെയും ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവം; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചുഉള്ളാൾ: ഓഗസ്റ്റ് 28.2018. ഇരുമ്പ് വടികൊണ്ട് അടിയേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. ജോസഫ് ഡിസൂസ(66 )യാണ് മരണപ്പെട്ടത്. കഴിഞ്ഞ ആഗസ്ത് 12 നാണു  ജോസഫ് ഡിസൂസയ്ക്കും ഭാര്യ ജനനെറ്റിനും ഇരുമ്പ് വടികൊണ്ട്മർദ്ദനമേറ്റത്.

തൊക്കോട്ട് കാപ്പിക്കറ്റിനടുത്തുള്ള വീട്ടിലാണ്  മൂവരും താമസിച്ചിരുന്നത്. ഇതിനിടയിൽ പ്രകോപനമൊന്നുമില്ലാതെ പട്ടാപ്പകൽ വിശ്രമിക്കുകയായിരുന്ന  സഹോദരിയെയും ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം സഹോദരൻ ഡെന്നിസ് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

പരിക്കേറ്റ ജോസഫ് ദേർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. അടിയേറ്റു പരിക്കേറ്റ ഇയാളുടെ ഭാര്യ ജെന്നറ്റും ചികിത്സയിലാണെങ്കിലും സുഖം പ്രാപിച്ചു വരുന്നു.
അക്രമത്തിനു ശേഷം പോലീസിൽ കീഴടങ്ങിയിരുന്നു. ടെന്നിസ് ഇപ്പോൾ റീമാന്റിലാണ്.

Related News:
സഹോദരിയേയും ഭര്‍ത്താവിനെയും ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ച് മാരകമായി പരിക്കേല്‍പിച്ച ശേഷം യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
Ullal, news, ദേശീയം, Assault, Treatment, Death, Obituary, Police station, Surrendered, Assault: Man dies after under treatment.