ജക്കാര്‍ത്ത ഗെയിംസ്; ഷാര്‍ദൂല്‍ വിഹാന്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി


ജക്കാര്‍ത്ത: ഓഗസ്റ്റ് 23.2018. ഇന്ത്യന്‍ താരം ഷാര്‍ദൂല്‍ വിഹാന്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. 15 വയസു മാത്രമാണ് ഷാര്‍ദൂല്‍ വിഹാന്റെ പ്രായം. യോഗ്യതാ റൗണ്ടില്‍ ഒന്നാമതായാണ് ഷാര്‍ദൂല്‍ ഫിനിഷ് ചെയ്തിരുന്നത്.

ടെന്നിസ് വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്‌ന വെങ്കല മെഡല്‍ നേടി. സെമിയില്‍ ചൈനയുടെ ലോക 34-ാം നമ്പര്‍ താരം ഷ്വായ് സാങ്ങിനോട് അങ്കിത തോറ്റു. സ്‌കോര്‍ 4-6, 6-7. ടെന്നിസ് പുരുഷ ഡബിള്‍സ് ഇനത്തില്‍ രോഹന്‍ ബൊപ്പണ്ണദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ കടന്നു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി.

പുരുഷ വിഭാഗം വുഷു 60, 65 കിലോ വിഭാഗങ്ങളില്‍ സൂര്യഭാനു പ്രതാപ് സിങ്, നരേന്ദര്‍ ഗ്രേവാള്‍ എന്നിവരും വെങ്കല മെഡല്‍ സ്വന്തമാക്കി. ഷൂട്ടിങ്ങിലെ സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയ്ക്കു പുറമേ ഗുസ്തിയിലും സെപക് താക്രോയിലും ഓരോ വെങ്കലം വീതവും നേടി.

ഗെയിംസിന്റെ നാലാം ദിവസത്തില്‍ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റളില്‍ 27കാരി രാഹി സര്‍നോബാത് ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയ്ക്കു നാലു സ്വര്‍ണമായി. ഷൂട്ടിങ്ങില്‍ രാഹിയുടെ ഒപ്പം ഫൈനലില്‍ പ്രവേശിച്ച മറ്റൊരു ഇന്ത്യന്‍ താരം മനു ഭാക്കറിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വുഷു 56 കിലോ പുരുഷ വിഭാഗത്തില്‍ സെമിയില്‍ തോറ്റെങ്കിലും ഇന്ത്യയുടെ സന്തോഷ് കുമാര്‍ വെങ്കല മെഡല്‍ ഉറപ്പിച്ചു. 60 കിലോ വനിത വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവി നോറവും വെങ്കല മെഡല്‍ സ്വന്തമാക്കി.

Asian games; Shardul Vihan wins silver in Double trap shooting, world, news, sports.



World, news, sports, Asian games, Medal.