ടെന്നിസ് പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് സ്വർണം
ജക്കാര്‍ത്ത: ഓഗസ്റ്റ് 24.2018. ടെന്നിസ് പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ദിവിജ് ശരണ്‍ സഖ്യം കസാഖ്സ്ഥാനിലെ അലക്‌സാണ്ടര്‍ ബ്യൂബ്ലിക് ഡെന്നിസ് യെവ്‌സെയേവ് സഖ്യത്തെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. 6-3, 6-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ ഹീന സിദ്ദു വെങ്കലം നേടി. തുഴച്ചിലില്‍ രാവിലെ ഒരു സ്വര്‍ണവും രണ്ടു വെങ്കലവും നേടിയാണ് ആറാം ദിനത്തില്‍ എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ കയറ്റം.

പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങുമാണ് വെങ്കലം നേടിയത്. സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് ചൗഹാന്‍ മൂന്നാമതായി ഫിനിഷ് ചെയ്തത്. ഇതോടെ അദ്ദേഹം തുഴച്ചിലില്‍ ഒന്നിലേറെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്‌കള്‍ തുഴച്ചിലില്‍ ഇന്ത്യയുടെ സവര്‍ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 6:17.13 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. ഇന്തൊനീഷ്യ (6:20.58), വെളളിയും തായ്‌ലന്‍ഡ് (6:22.41) വെങ്കലവും നേടി.

sports, World, news, Gold, Tennis, Asian games; India wins gold in Tennis.