ജക്കാര്‍ത്ത: ഓഗസ്റ്റ് 24.2018. ആറാം ദിവസത്തില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു മികച്ച തുടക്കം. തുഴച്ചിലില്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലവും നേടിയാണ് മികച്ച തുടക്കമിട്ടത്. ഇതോടെ ഇന്ത്യയ്ക്ക് സ്വര്‍ണം അഞ്ചായി. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്കള് തുഴച്ചിലില്‍ സ്വവര്ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 6:17.13 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. ഇന്തൊനീഷ്യ (6:20.58), വെളളിയും തായ്ലന്ഡ് (6:22.41) വെങ്കലവും നേടി. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്കള്‍സില്‍ രോഹിത് കുമാറും ഭഗവാന് സിങ്ങുമാണ് വെങ്കലം നേടിയത്. സിംഗിള്‍ സ്കള്‍സ് ഫൈനലില്‍ 7-18.7-6 സെക്കന്‍ഡിലാണ് ദുഷ്യന്ത് ചൗഹാന് മൂന്നാമതായി ഫിനിഷ് ചെയ്തത്. ഇതോടെ അദ്ദേഹം തുഴച്ചിലില്‍ ഒന്നിലേറെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി.
ടെന്നിസ് പുരുഷ ഡബിള്‍സ് ഫൈനലില്‍ രോഹന് ബൊപ്പണ്ണ, ദിവിജ് ശരണ്‍ സഖ്യം കസാഖ്സ്ഥാനിലെ അലക്സാണ്ടര്‍ ബ്യൂബ്ലിക്, ഡെന്നിസ് യെവ്സെയേവ് സഖ്യത്തെ നേരിടുമ്പോള്‍ ഇന്ത്യന്‍ ക്യാംപ് സ്വര്‍ണ പ്രതീക്ഷയിലാണ്.
World, news, sports, Gold,