ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സിൽ പി.വി സിന്ധുവിന് വെള്ളി


ജക്കാര്‍ത്ത: ഓഗസ്റ്റ് 28.2018. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പി.വി സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയ്‌യുടെ തായ് സു ഇംഗിനോട് തോൽവി ഏറ്റുവാങ്ങിയതുകൊണ്ടാണ് വെള്ളിയിൽ തൃപ്തിപ്പെടേണ്ടി വന്നത്. എങ്കിലും ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വെള്ളി നേടുന്ന ഇന്ത്യന്‍ താരമായി സിന്ധു അഭിമാനമുയര്‍ത്തി. 21-13, 21-16 എന്ന സ്‌കോറിനാണ് തായ്‌പേയ് താരം സിന്ധുവിനെ കീഴടക്കിയത്.


നേരത്തെ സൈന നേവാൾ ഒരു വെങ്കലം നേടിയിരുന്നു. 
Asian Games 2018: PV Sindhu wins silver medal, World, news, sports, PV Sindhu, Silver.