ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണ മെഡല്‍


ജക്കാര്‍ത്ത: ഓഗസ്റ്റ് 27.2018. 2018 ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണ മെഡല്‍. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണ് ഇത്. ആറ് ശ്രമങ്ങളില്‍, നീരജ് രണ്ടു പിഴവുകളുണ്ടാക്കി. രണ്ടാമത്തെയും ആറാമത്തെയും ശ്രമങ്ങളാണ് പിഴവുകളുണ്ടായത്. മൂന്നാമത്തെ ശ്രമം 88.06 മീറ്ററും നാലാമത്തേത് 83.25ഉം അഞ്ചാമത്തേത് 86.36 മീറ്ററുമാണ്. 88.06 മീറ്റര്‍ ദൂരത്തില്‍ നീരജ് ദേശീയ റെക്കോഡ് തകര്‍ത്തു. ജാവലിന്‍ ത്രോയില്‍ രണ്ടാമത്തെ മെഡലാണിത്. 1982 ല്‍ ഗുര്‍തേജ് സിംഗ്‌ വെങ്കല മെഡല്‍ നേടിയിരുന്നു. ചൈനയുടെ ക്വിഴന്‍ ലിയു 82.22 മീറ്ററുമായി വെള്ളിയും പാക്കിസ്ഥാന്റെ നദീം അര്‍ഷാദ് 80.75 മീറ്ററോടെ വെങ്കലവും നേടി.

Asian Games 2018: Neeraj Chopra clinches gold in javelin throw with new national record, World, news, sports, Neeraj, Gold.