ഏഷ്യൻ ഗെയിംസ് 2018: അമ്പെയ്ത്ത് കോംബൗണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് വെള്ളി


ജക്കാര്‍ത്ത: ഓഗസ്റ്റ് 28.2018. ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഫൈനലിൽ ദക്ഷിണ കൊറിയയ്ക്കെതിരേ വനിതകളുടെ അമ്പെയ്ത്ത് കോമ്പൗട്ട് മത്സരത്തിൽ ഇന്ത്യൻ വനിതാ കോംബൗണ്ട് ടീം വെള്ളിമെഡൽ നേടി. ആദ്യ സെറ്റ് പൂർത്തിയായപ്പോൾ ഇന്ത്യ 59-57 എന്ന നിലയിലായിരുന്നു
രണ്ടാം സെറ്റിൽ 58-56 ന് കൊറിയ ജയിച്ചു. കൊറിയ 231 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 228 പോയിന്റാണ് നേടാന്‍ സാധിച്ചത്.

മൂന്നാം സെറ്റില്‍ ഇരുവര്‍ക്കും 58 പോയിന്റ് വീതം. അവസാന സെറ്റില്‍ കൊറിയ 58 പോയിന്റ് സ്വന്തമാക്കിയപ്പോല്‍ ഇന്ത്യക്ക് 55 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗട്ട് മത്സരത്തിൽ ഫൈനലിൽ ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടും.

World, news, sports, India, Silver, Asian Games 2018: India women’s compound team win silver in archery.