അരുപിന്ദർ സിംഗ്
സ്വപ്ന ബർമൻ
ജക്കാർത്ത: ഓഗസ്റ്റ് 29.2018. ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ അരുപിന്ദർ സിംഗ് സ്വർണ മെഡൽ നേടി. 16.77 മീറ്ററോടെയാണ് അരുപിന്ദർ സിംഗ് സ്വർണം സ്വന്തമാക്കിയത്. വെള്ളി മെഡൽ ജേതാവ് ഉസ്ബെക്കിസ്ഥാൻ താരം റസ്ലൻ കുർബാനോവ് 16.62 മീറ്ററാണ് സ്വന്തമാക്കിയത്. ചൈനയുടെ കാവോ ഷൂവോ 16.56 മീറ്റർ ചാടി വെങ്കല മെഡൽ നേടി.
അതുപോലെ ഹെപ്റ്റാത്തലനും ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചു. സ്വപ്ന ബർമൻ ആണ് ഹെപ്റ്റാതലനിൽ സ്വർണം നേടിയത്. വനിതകളുടെ 100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും വെള്ളി നേടി ഡബിൾ തികച്ച ദ്യുതി ചന്ദ്, ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഗെയിംസ് മെഡൽ സമ്മാനിച്ച് മിക്സ്ഡ് ഡബിൾസിൽ വെങ്കലം സ്വന്തമാക്കിയ ശരത് കമൽ–മണിക ബാത്ര എന്നിവരും ചേരുന്നതോടെ ഇന്നത്തെ ഇന്ത്യയുടെ മെഡൽപ്പട്ടിക പൂർണം.
ഇതോടെ, ജക്കാർത്തയിൽ ഇന്ത്യയ്ക്ക് 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 54 മെഡലുകളായി.