സ്കൂൾ പരിസരത്ത് വിദേശ മദ്യം വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

ഉപ്പള ഓഗസ്റ്റ് 04-2018 • സ്കൂൾ പരിസരത്ത് വിദേശ മദ്യം വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഉപ്പള സ്‌കൂളിന് സമീപം വില്‍പന നടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കൂടിയായ പെരിങ്കടി ഐല മൈദാനിയിലെ ബി.ജെ.പി ഹനീഫിനെയാണ് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്.

arrested,