ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ


കുമ്പള ഓഗസ്റ്റ് 02-2018 • കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഏഴര കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. ബായിക്കട്ട സ്വദേശി ഹുസൈൻ(24) ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചത്തിന്റെ അടിസ്‌ഥാനത്തിൽ കുമ്പള സി.ഐ. കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതി സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി 12 മണിക്ക് ചേവാറിൽ കെ.എൽ. 13 ഡി 4969 മാരുതി കാറിൽ കഞ്ചാവുമായി പോകുകയായിരുന്നു ഇയാൾ. പോലീസിനെ കണ്ട് നിർത്താതെ പോയ കാറിനെ പിന്തുടർന്ന കാറിന് കുറുകെ തടഞ്ഞു നിർത്തിയാണ്  പോലീസ് പ്രതിയെ വലയിലാക്കിയത്. ആന്ത്രാപ്രദേശിൽ നിന്നാണ് മയക്കുമരുന്നുകൾ കേരളത്തിലെത്തുന്നതെന്ന് കുമ്പള സി.ഐ.കെ പ്രേംസദൻ കുമ്പള വാർത്തയോട് പറഞ്ഞു. ലഹരി വസ്തുക്കൾക്കെതിരെ ശക്തമായ നടപടികളാണ് കുമ്പള പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

എ എസ് ഐ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, രഞ്ജിത്ത് ഡ്രൈവർ രാജീവൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

kumbla, arrested, news, kasaragod, kumbla, ci, premsadan,