റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അനില്‍ അംബാനി രാജിവെച്ചു


മുംബൈ: ഓഗസ്റ്റ് 26.2018. റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അനില്‍ അംബാനി രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയാണ് ഇത്. ഒരാള്‍ക്ക് പത്ത് കമ്പനികളുടെ ഡയറക്ടറായി മാത്രമേ തുടരാനാവൂ എന്ന 2013ലെ കമ്പനീ നിയമത്തിലെ 165 വകുപ്പ് പ്രകാരമാണ് അനില്‍ അംബാനി രാജിവെച്ചതെന്ന് കമ്പനിയുടെ സെക്രട്ടറി പരേഷ് റാത്തോഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള  ഔദ്യോഗിക വിവരം കമ്പനി അധികൃതര്‍പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയായ റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറങ് ലിമിറ്റഡിന് വാര്‍ഷിപ്പുകള്‍ അടക്കം നിര്‍മിക്കാനുള്ള ലൈസന്‍സുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനികളില്‍ ഒന്നുകൂടിയാണ് ഇത്.

Mumbai, news, ദേശീയം, Anil Ambani, Resigned, Anil Ambani resigns as director of Reliance Naval and engineering.