മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അംഗടിമുഗർ ജമാഅത്തിൽ നിന്ന് ലക്ഷം രൂപകുമ്പള: ഓഗസ്റ്റ് 24 .2018. പ്രളയബാധിതരെ സഹായിക്കുന്നതിന് അംഗടിമുഗർ ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലക്ഷം രൂപ നൽകി. മഹല്ലിൽ നിന്ന് സ്വരൂപിച്ച 102,200(ഒരുലക്ഷത്തി രണ്ടായിരത്തി ഇരുന്നൂറ് രൂപ) രൂപ പള്ളി ഖത്തീബ് എ പി അബ്ദുൽ അസീസ് മുസ്ലിയാരുടെ  സാനിധ്യത്തിൽ  ജമാഅത്ത്കമ്മിറ്റി പ്രസിഡന്റ്‌ അസീസ് കൊട്ടൂഡൽ ജില്ല പോലീസ് മേധാവി ഡോക്ടർ  ശ്രീനിവാസിന്  കൈമാറി. വെള്ളിയാഴ്ച ജുമുഅക്കു ശേഷം നടന്ന ലളിതമായ ചടങ്ങിൽ കുമ്പള സി ഐ പ്രേംസദൻ, എസ് ഐ അശോകൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കമ്മിറ്റി ഭാരവാഹികളായ അമീറലിമാസ്റ്റർ, അബ്ദുൾറഹ്മാൻ മാസ്റ്റർ, എ എം സാലി,  തുടങ്ങിയവർ പങ്കെടുത്തു.

Kumbla, Kerala, news, mahathma-ad, Cash, Angadimugar Jama-ath committee donate financial aid.