ഏഴാം ദിനത്തിൽ അത് ലറ്റിക്സിന് ട്രാക്കുണർന്നു; 400 മീറ്ററില്‍ മലയാളി താരം അനസും ആരോഗ്യ രാജീവും സെമിഫൈനലില്‍ജക്കാര്‍ത്ത: ഓഗസ്റ്റ് 25.2018. 18ാം ഏഷ്യന്‍ ഗെയിംസില്‍ ജക്കാര്‍ത്തയുടെ മണ്ണില്‍ ഏഴാം ദിവസമായ ഇന്ന് അത്‌ലറ്റിക്‌സ് മത്സരങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ത്യ ട്രാക്കിനത്തില്‍ പ്രതീക്ഷയോടെയാണ് കുതിപ്പിനൊരുങ്ങുന്നത്. അത്ലറ്റിക്സില്‍ മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. ചൈനയ്ും ജപ്പാനുമാണ് മുന്നിലുള്ളത്. അത്‌ലറ്റിക്‌സില്‍ മെഡല്‍ ഏറെ കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ഇന്ത്യക്കുള്ളത്.

400 മീറ്റര്‍ ഹീറ്റ്സില്‍ വൈ. മുഹമ്മദ് അനസ് ഇന്നിറങ്ങും. ഈ ഇനത്തില്‍ സെമി ഫൈനലും ഇന്നു തന്നെ നടക്കും. 400 മീറ്ററില്‍ മലയാളി താരം അനസും ആരോഗ്യ രാജീവും സെമിഫൈനലില്‍ പ്രവേശിച്ചു. ഹൈജംപില്‍ ചേതന്‍ ബാലസുബ്രഹ്മണ്യ ഫൈനലിലേക്ക് കടന്നു. 400 നു പുറമെ 4-400 മീറ്റര്‍ റിലേയിലും മിക്സഡ് റിലേയിലും അനസ് മത്സരിക്കുന്നുണ്ട്. 800 ലും 1500 ലും ജിന്‍സണ്‍ ജോണ്‍സനിലാണു പ്രതീക്ഷ.

വനിതാ 1500 മീറ്ററില്‍ പി.യു ചിത്രയ്ക്ക് ശക്തരായ എതിരാളികളുണ്ട്. 400 മീറ്റര്‍ ഹര്‍ജില്‍സില്‍ ആര്‍. അനുവും ലോങ്ജംപില്‍ എം ശ്രീശങ്കറും ട്രിപ്പിള്‍ ജംപില്‍ എ.വി രാകേഷ് ബാബുവും വനിതാ ലോങ്ജംപില്‍ നയന ജെയിംസും മത്സരിക്കാനുണ്ടാകും. ഇന്ത്യയുടെ പ്രതീക്ഷയിലാണ് ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന നീരജ് ചോപ്രായില്‍.

കഴിഞ്ഞ തവണ രണ്ടു സ്വര്‍ണ്ണവും മൂന്നു വെള്ളിയുമുള്‍പ്പെടെ 12 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തിലേക്ക് കടന്നപ്പോള്‍ ആറു സ്വര്‍ണ്ണവും, അഞ്ച് വെള്ളിയും, 14 വെങ്കലവും ഉള്‍പ്പെടെ 25 മെഡലുകളുമാണ് ഇന്ത്യയുടെ ആകെ സമ്പാദ്യം.

Anas enter semi final in 400 meters, World, news, sports.