ഓഗസ്റ്റ് ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്


തിരുവനന്തപുരം ഓഗസ്റ്റ് 02-2018 •  കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഓഗസ്റ്റ് ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ മേഖലയെ ഒന്നാകെ കുത്തകകളുടെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. 

നിലവിലുള്ള മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കുറ്റമറ്റതും ജനസൗഹൃദപരവുമാക്കുന്നതിനു പകരം വ്യവസായത്തെ കുത്തകകള്‍ക്കു അടിയറവയ്ക്കാനുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ യൂണിയനുകള്‍ മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

all-india-motor-vehicle-strike