എഡിഎമ്മിന്റെ പേരിൽ വ്യാജ സന്ദേശം; യുവാവ് അറസ്റ്റിൽ


കുമ്പള ഓഗസ്റ്റ് 17 -2018 •  പ്രളയക്കെടുതിയിൽ ജനം ഭീതിയിൽ കഴിയുമ്പോൾ എ. ഡി. എം. എന്ന വ്യാജേന ശബ്ദ സന്ദേശം നൽകിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ബാഡൂർ സ്വദേശി ഉദയൻ (29) ആണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് കാസറഗോഡ് എ.ഡി.എം. മുന്നറിയിപ്പ് നൽകുന്നു എന്ന വ്യാജേന കാസറഗോഡ് അടുത്ത 24 മണിക്കൂറിനകം വൻ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെ കുമ്പള എസ്.ഐ. ടി.വി.അശോകൻ നടത്തിയ ഓപ്പറേഷനിലാണ് പ്രതി വലയിലായത്.

adm-fake-news-youth-arrested-kumbla-badoor-kumbla-news-si-tv-ashokan-